Breaking News

കാസർകോടിന് 40 വയസ്; ജില്ലാ തല ഉദ്ഘാടനം മേയ് 24ന്

കാസർകോട് ജില്ലയുടെ നാൽപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മേയ് 24 ന് രാവിലെ 11 ന് കളക്ടറേറ്റ് കോമ്പൗണ്ടിൽ ഫല വൃക്ഷത്തൈ നട്ട് ജില്ലാകളക്ടർ കെ. ഇമ്പശേഖർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും.

ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്. വനം സാമൂഹിക വനവൽക്കരണ വിഭാഗം നെഹ്റു യുവകേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് പരിപാടി. 24 ന്
ഉച്ചയ്ക്ക് 1.15 ന് ജില്ലയിലെ സർക്കാർ ജീവനക്കാർക്കു വേണ്ടി ജില്ലാ ഇൻഫർമേഷൻ ഓഫീസും അക്ഷര ലൈബ്രറിയും നേതുത്വം നൽകി കാസർകോട്@40 ക്വിസ് മത്സരം സംഘടിപ്പിക്കും.

കൂടുതവിവരങ്ങൾക്ക്: 04994 255 145
40ാം വാർഷികാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിനായി എല്ലാ ജില്ലാ തല ഉദ്യോഗസ്ഥരുടേയും യോഗം നാളെ (മേയ് 21ന് ) ഉച്ചയ്ക്ക് 3.30 ന് ഓൺലൈനിൽ ചേരും

No comments