Breaking News

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് മനോജ് തോമസിൻ്റെ നേതൃത്വത്തിൽ ചോയ്യംകോട് രാജീവ്ഭവനിൽ പുഷ്പാർച്ചന നടത്തി


മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് മനോജ് തോമസിൻ്റെ നേതൃത്വത്തിൽ ചോയ്യം കോട് രാജീവ്ഭവനിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം വൈസ്പ്രസിഡൻ്റ് അജയൻ വേളൂർ , നേതാക്കളായ അശോകൻ ആറളം ശ്രീജിത്ത് ചോയ്യങ്കോട് ,രാമചന്ദ്രൻ പെരിങ്ങ ടോമി മണിയഞ്ചിറ ,സുകുമാരൻ കീഴ്മാല , INTUC നേതാവ് കുഞ്ഞിരാമൻ കക്കോട് തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ ബൂത്ത് ആസ്ഥാനങ്ങളിൽ ബൂത്ത് പ്രസിഡൻ്റ്മാർ നേതൃത്വത്തിൽ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നല്കി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരിയും സാധാരണകാരന് വേണ്ടി ജീവൻ പണയപ്പെടുത്തി വെളരിപ്രാവിനെ പോലെ പാറിപറന്ന ധീരയോദ്ധാവായിരുന്നു പെരുമ്പത്തൂരിൻ്റെ മണ്ണിൽ രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെന്ന് നേതാക്കൽ അനുസ്മരിച്ചു.

No comments