Breaking News

എൽ.ഐ.സി ഓഫ് ഇന്ത്യയിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കി കോർപ്പറേറ്റ് ക്ലബ്ബ് യോഗ്യത നേടിയ വെള്ളരിക്കുണ്ടിലെ ലിൻസി തോമസിന് ആദരവ്


വെള്ളരിക്കുണ്ട് : ഇരുപത് വർഷം കൊണ്ട് 100 കോടിയോളം ബിസിനസ് സമാഹരിച്ചിട്ടുള്ള വെള്ളരിക്കുണ്ടിലെ ലിൻസി തോമസ് ഈ രംഗത്ത് കഠിനാധ്വാനത്തിലൂടെ ഒട്ടനവധി ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയെടുത്തിട്ടുണ്ട് കേരളത്തിലെ തന്നെ ആദ്യ അഞ്ചു വനിത ഏജൻറ് മാരിൽ ഒരാളായി വളരാൻ കഴിഞ്ഞ ലിൻസി എൽഐസി ഓഫ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന പ്രൊഫഷണൽ സ്ഥാനം ആയിട്ടുള്ള കോർപ്പറേറ്റ് ക്ലബ്ബ് അംഗത്വത്തിന് യോഗ്യത നേടിയിരിക്കുന്നു. എൽഐസി കോഴിക്കോട് ഡിവിഷൻ അഞ്ചു ജില്ലകൾ ഉൾപ്പെടുന്ന പ്രദേശത്ത് പതിനഞ്ചായിരം ഏജൻറ് മാരിൽ മൂന്നുപേർക്ക് മാത്രമാണ് ഈ പദവി ഉള്ളത് അങ്ങേയറ്റം കഠിനാധ്വാനവും ലൈഫ് ഇൻഷുറൻസിലും സമ്പാദ്യരംഗങ്ങളിലും ഉള്ള അറിവും കൂടാതെ ജനങ്ങളുടെ സ്വീകാര്യതയുമാണ് ഇത്രയും വലിയ ഒരു അംഗീകാരത്തിന് അർഹയാവാൻ ലിൻസി തോമസിന് കഴിഞ്ഞത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ലിൻസി തോമസിന് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ച് ആദരവ് നൽകി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. എൽഐസി കോഴിക്കോട് ഡിവിഷൻ മാർക്കറ്റിംഗ് മാനേജർ കെ ജയകൃഷ്ണൻ മുഖ്യാതിഥിയായി.

എൽ.ഐ.സി സീനിയർ ബിസിനസ് അസോസിയേറ്റ് മോഹൻദാസ് മേനോൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. 

എൽ.ഐ.സി ബ്രാഞ്ച് മാനേജർ സി. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി

അസി. ബ്രാഞ്ച് മാനേജർ ഷീന പി.ആർ സ്വാഗതം പറഞ്ഞു. 

പ്രസ്തുത ചടങ്ങിൽ ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുമായി യോജിച്ചു കൊണ്ട് പരിസ്ഥിതി വേസ്റ്റ് മാനേജ്മെൻറ് പ്രോഗ്രാമിലേക്ക് ലിൻസി തോമസ് വേസ്റ്റ് മാനേജ്മെൻ്റ് ബിന്നുകളും ചെടികളും സംഭാവന ചെയ്തു. ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ഉപഹാരം പ്രസിഡണ്ട് തോമസ് ചെറിയാനും കേശവൻ നമ്പീശനും ചേർന്ന് നൽകി. ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുടെ സ്നേഹോപഹാരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫും വാർഡ് മെമ്പർ വിനു കെ.ആറും ചേർന്ന് സമ്മാനിച്ചു. ലിൻസി തോമസ് മറുപടി പ്രസംഗം നടത്തി.



No comments