Breaking News

ആയുധങ്ങളുമായി രണ്ട് കാസർഗോഡ് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

മംഗലാപുരം : തോക്കുകളും തിരകളുമായി കാറിൽ സഞ്ചരിച്ച രണ്ടു മഞ്ചേശ്വരം സ്വദേശികളെ മംഗലാപുരം സിറ്റി സിസിബി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഗർ (26), അബ്ദുൾ നിസാർ.കെ (29) എ ന്നിവരാണ് അറസ്റ്റിലായത്.

കാസർകോട് ജില്ലാ അതിർത്തിയായ തലപ്പാടിയിലെ പിലിക്കൂർ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കാറിൽ ആയുധങ്ങളുമായി സഞ്ചരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധന യിലാണ് പ്രതികൾ സഞ്ചരിച്ച കാർ തടഞ്ഞത്. കാറിൽ നി ന്ന് രണ്ട് പിസ്റ്റളുകളും, തിരകളും പിടികൂടിയിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

No comments