Breaking News

ഉദുമ കളനാട് യുവാവ്‌ തീവണ്ടി തട്ടി മരിച്ച നിലയിൽ: മേൽപ്പറമ്പ് അരമങ്ങാനം സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്

ഉദുമ: നിർമാണ തൊഴിലാളിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മേൽപ്പറമ്പ് അരമങ്ങാനം ഉലൂജിയിലെ അനിൽ കുമാർ (40) ആണ് മരിച്ചത്. കളനാട് റെയിൽവേ സ്റ്റേഷന് 200 മീറ്ററോളം തെക്ക് ഭാഗത്ത് പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. പൊതു പ്രവർത്തകൻ സാലി കീഴൂർ മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മേൽവിലാസം ലഭ്യമായത്. പിതാവ്: പരേതനായ ചന്ദ്രപ്പ. മാതാവ്: പരേതയായ ശാരദ. ഭാര്യ: ബിന്ദു. മക്കൾ: ശാശ്വത്, ശിവാനി. സഹോദരങ്ങൾ: ഉമേഷ് റാവു, ഉദയകുമാർ, ബേബി, വീണാ റാണി. മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

No comments