Breaking News

വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി. ഓഫീസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധന നടത്തി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി. ഓഫീസ് പരിധിയിലെ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളിൽ സുരക്ഷാ പരിശോധന നടത്തി.  82 വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക്  വിധേയമാക്കുകയും,17 വാഹനങ്ങൾ പോരായ്മകൾ പരിഹരിച്ചു തിരിച്ചു വരാൻ ആവശ്യപ്പെടുകയും ചെയ്തു. പരിശോധന പൂർത്തിയാക്കി ജി പി എസ് സംവിധാനമായ സുരക്ഷാ മിത്ര പോർട്ടറിൽ ലോഗിൻ ചെയ്ത് വിദ്യാവാഹൻ ആപ്പ് മായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് എം.വി.ഡി യുടെ പരിശോധന പൂർത്തിയാക്കിയ സ്റ്റിക്കർ പതിക്കുകയും ചെയ്തിട്ടുണ്ട്.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിനേശ് കുമാർ വി.കെ , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിനേശൻ കെ , മനോജ് കുമാർ എം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

No comments