Breaking News

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ജേഷ്ഠൻ അന്തരിച്ചു



രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ ജേഷ്ഠൻ ചന്ദ്രമോഹൻ ഉണ്ണിത്താൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8.45 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊല്ലം കാംപിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ ശ്രീദേവി അമ്മ, മക്കൾ: ദീപു, ദിനൂപ്. മരുമക്കൾ:ലക്ഷ്മി, അനഘ. മറ്റു സഹോദരങ്ങൾ : രുഗ്മിണിയമ്മ, ജയ മോഹന്‍ ഉണ്ണിത്താൻ, ഷീല ദേവി, വിപിൻ മോഹൻ ഉണ്ണിത്താൻ.

No comments