Breaking News

ഗിഫ്റ്റ് വൗച്ചർ ഉണ്ടെന്ന് പറഞ്ഞ് യുവാവിൽ നിന്നും എട്ട് ലക്ഷം തട്ടിയെടുത്ത രണ്ട് യുവതികൾക്കെതിരെ ചീമേനി പോലീസ് കേസ് എടുത്തു

ചീമേനി  : മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത യുവാവിൽ നിന്ന് ഗിഫ്റ്റ് വൗച്ചർ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു 8 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു.ചീമേനി സ്വദേശി ബിജു വിന്റെ പണമാണ് നഷ്ടപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിനികളായ ദേവി, കൽപ്പന എന്നിവർക്കെതിരെ ചീമേനി പാലീസ് കേസെടുത്തു

മാർച്ച് 29 മുതൽ മെയ് 5 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് ശാദി ഡോട്ട് കോം എന്ന് മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്.പിന്നാലെയാണ് ഗിഫ്റ്റ് വൗച്ചർ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സന്ദേശം ലഭിക്കുന്നത്.ദേവിയാണ് വിവരമറിയിക്കുന്നത്.പിന്നീട് സർവീസ് ചാർജായി 8,32150 അയക്കണമെന്ന് കൽപ്പനയും അറിയിച്ചു വാട്സ് ആപ്പ് വഴി നിരവധി തവണ ബന്ധപ്പെട്ട് ഗൂഗിൾ പേ വഴിയോ അക്കൗണ്ട് വഴിയോ പണം അയക്കണമെന്ന് നിർബന്ധിച്ചു. തുടർന്നാണ് ബിജു പണം അയച്ചത്. എന്നാൽ ഗിഫ്റ്റ് അയച്ച പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

No comments