Breaking News

പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം; രണ്ടുപേർക്കെതിരേ ചന്തേര പോലീസ് കേസ് കേസെടുത്തു


ചന്തേര : പ്ലസ്ടു സേ പരീക്ഷയിൽ ഓപ്പൺ സ്‌കൂൾ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതാനെത്തിയ കുട്ടി പിടിയിലായി. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വ്യാഴാഴ്ച നടന്ന സേ ഇംഗ്ലീഷ് പരീക്ഷയിലാണ് പകരക്കാരനെത്തിയത്. ഓപ്പൺ സ്‌കൂൾ കുട്ടികൾ ഹാൾ ടിക്കറ്റിനൊപ്പം അവർക്ക് അനുവദിച്ച തിരിച്ചറിയൽ കാർഡും ഹാജരാക്കണം. പരീക്ഷ എഴുതാനെത്തിയ കുട്ടിയുടെ വശം ഹാൾ ടിക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതിൽ പതിച്ച ഫോട്ടോയിൽ സംശയം തോന്നിയ പരീക്ഷാചുമതലയിലുണ്ടായിരുന്ന അധ്യാപിക ചീഫ് എക്‌സാമിനറെ വിവരം അറിയിച്ചു. ചോദ്യം ചെയ്തിട്ടും കുട്ടി കുറ്റം സമ്മതിച്ചില്ല.

തുടർന്ന് അധ്യാപകർ മേലുദ്യോഗസ്ഥർക്കും ചന്തേര പോലീസിലും പരാതി നൽകി. ചന്തേര പോലീസ് പകരക്കാരനായെത്തിയ കുട്ടിക്കും പരീക്ഷയെഴുതേണ്ട കുട്ടിക്കുമെതിരെ കേസെടുത്തു. വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദേശിച്ച് ഇരുവരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടു.

No comments