Breaking News

യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ ബദിയടുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു



രാത്രി കുളി കഴിഞ്ഞ് ശരീരത്തിന് സുഖമില്ലെന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്ന യുവാവ് മരിച്ച നിലയിൽ. ബദിയടുക്ക ഷേണി കന്തലിൽ ഷാലി ക്വാർട്ടേഴസിൽ താമസിക്കുന്ന സുരേഷ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളി കഴിഞ്ഞ ശേഷമാണ് സുഖമില്ലെന്ന് പറഞ്ഞു സുരേഷ് കിടക്കാൻ പോയത് എന്നാൽ ഏറെ സമയം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വരാത്തതിനെ തുടർന്ന് ഭാര്യ ശാരദ ചെന്ന് നോക്കിയപ്പോഴാണ് ഭർത്താവിനെ മരിച്ച നിലയിൽ കണ്ടത്. ബദിയടുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

No comments