Breaking News

ചെറുകിട വ്യാപാരികളെയും കർഷകരെയും സംരക്ഷിക്കാൻ നടപടികൾ ഉണ്ടാകണം ; വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു


ഭീമനടി :  ചെറുകിട വ്യാപാരികളെയും കർഷകരെയും സംരക്ഷിക്കാൻ നടപടികൾ ഉണ്ടാകണം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് കെ. അഹമ്മദ് ഷെരീഫ് . ഭീമനടി യൂണിറ്റ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കച്ചവടക്കാരും കർഷകരും സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പ്രത്യേക പാക്കേജ് പ്രഖ്യാപിയ്ക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റ് പ്രസിഡന്റ് തോമസ് കാനാട്ട്  അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി  കെ ജെ സജി മുഖ്യപ്രഭാഷണം നടത്തി. 

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും ,വ്യാപാര മേഖലയിൽ 25 വർഷം പൂർത്തിയാക്കിവരെയും ആദരിച്ചു.  കേശവൻ നമ്പീശൻ,

വിജയൻ കോട്ടക്കൽ, ജോയിച്ചൻ മച്ചിയാനിക്കൽ, വനിതാവിംഗ് പ്രസിഡൻറ് ലൗലി വർഗ്ഗീസ് പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഡാജി ഓടയ്ക്കൽ സ്വാഗതവും ട്രഷറർ എം.ഡി. വർഗ്ഗീസ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് തോമസ് കാനാട്ട്, ജനറൽ സെക്രട്ടറി ഡാജി ഓടയ്ക്കൽ ട്രഷറർ എം.ഡി വർഗ്ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.



No comments