Breaking News

പെൺകുട്ടികളുടെ മോർഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ചു ചിറ്റാരിക്കാൽ സ്വദേശികളായ 19കാരായ രണ്ട് പേർക്കെതിരെ കേസ്



വെള്ളരിക്കുണ്ട് : നൂറോളം പെൺകുട്ടികളുടെയും യുവതികളുടെയും മോർഫ് ചെയ്തനഗന ചിത്രം പ്രചരിപ്പിച്ചു 19കാരായ രണ്ട് പേർക്കെതിരെ ഐ ടി ആക്ട് പ്രകാരം  പൊലീസ്കേസെടുത്തു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ  എബിൻ, സുബിൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുതൽ മുതിർന്ന് സ്ത്രീകളുടെ വരെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. മലയോരത്തെ വിവിധ ഭാഗങ്ങളിലുള്ള യുവതികളുടെ ഫോട്ടോ ശേഖരിച്ച് പ്രത്യേക ആപ്പ് ഉപയോഗിച്ച് അശ്ലീല ചിത്രം ചേർത്ത് പ്രചരിപ്പിച്ചതായാണ് വിവരം. യുവതി നൽകിയ പരാതിയെ തുടർന്നാണ് കേസ്. പ്രതികളുടെ ഫോൺ പിടിച്ചെടുത്ത് സൈബർ സെല്ലിലേക്ക് പരിശോധനക്ക് അയച്ചു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു  

No comments