Breaking News

30 കിലോ ചന്ദനവുമായി യുവാവിനെ മഞ്ചേശ്വരം എക്‌സൈസ് പിടികൂടി


കര്‍ണാടക ബസ്സില്‍ യാതൊരു രേഖകളുമില്ലാതെ കടത്തിക്കൊണ്ടുവന്ന 30 കിലോഗ്രാം ചന്ദനവുമായി യുവാവ് പിടിയില്‍. ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീനെ (38) ആണ് മഞ്ചേശ്വരം എക്‌സൈസ് പിടികൂടിയത്. പരിശോധനയില്‍ ചെക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇര്‍ഷാദ്.എസ്, പ്രിവന്റീവ് ഓഫീസര്‍ ശ്രീകാന്ത്, സിഇഒ അമല്‍ജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്. കേസ് തുടര്‍നടപടികള്‍ക്ക് ഫോറസ്റ്റ് വകുപ്പിന് കൈമാറി.

No comments