Breaking News

പകിട്ടോടെ പാസിങ് ഔട്ടുമായി മാലോത്ത് കസബ എസ് പി സി ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയരാജ് പി കെ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു


ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മാലോത്ത് കസബയിലെ 2022-24 എസ് പി സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പ്രോഡമായ രീതിയിൽ വിദ്യാലയമുറ്റത്ത് വച്ച് നടത്തപ്പെട്ടു. കാസർഗോഡ് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയരാജ് പി കെ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. രണ്ടുവർഷക്കാലം നടത്തിവന്നിരുന്ന നിരന്തര പരിശീലനത്തിന്റെ മാറ്റ് വിളിച്ചോതുന്ന രീതിയിലായിരുന്നു കേഡറ്റുകളുടെ പ്രകടനം. വർണ്ണാഭമായ ഈ ചടങ്ങ് വീക്ഷിക്കാൻ എത്തിയ രക്ഷിതാക്കളിലും  സ്കൂളിലെ മറ്റു കുട്ടികളിലും പരേഡ്

ഏറെ കൗതുകം ഉളവാക്കി. പൗരബോധവും സാമൂഹ്യ സന്നദ്ധതയും കുട്ടികളിൽ വളർത്തുന്നതിന് മാലോത്ത് കസബയിലെ എസ്പിസി യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട് എന്ന് വിശിഷ്ടതിഥി അഭിപ്രായപ്പെട്ടു. എസ്പിസി യുടെ  അസിസ്റ്റൻറ് നോഡൽ ഓഫീസർ തമ്പാൻ ടീ കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത 43 കേഡറ്റുകൾക്കും ഈ പരിപാടിയിൽ വച്ച് ഉപഹാരം നൽകി.

   സ്കൂൾ പ്രിൻസിപ്പാൾ മിനി പോൾ ,ഹെഡ്മാസ്റ്റർ ശങ്കരൻ കെ ,പി ടീ എ പ്രസിഡൻറ് സനോജ് മാത്യു ,എസ് എം സി ചെയർമാൻ ദിനേശൻ കെ, എം പി ടി എ പ്രസിഡൻറ് ആശ ,പി ടി എ വൈസ് പ്രസിഡൻറ് കൃഷ്ണൻ പി ,സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് , അദ്ധ്യാപകരായ ജോജിത പി ജീ,ഗീത എം,സുഭാഷ് വൈ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു..

No comments