Breaking News

ഉദുമ മുതിയക്കാലിൽ വായനശാലയുടെ ഉള്ളിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :വായനശാലയുടെ ഉള്ളിൽ വീണ് കിടക്കുന്നനിലയിൽ കണ്ട ടെമ്പോ ഡ്രൈവറായ യുവാവ് മരിച്ചു. ഉദുമ മുതിയക്കാലിലെ ചിറക്കൽ നാരായണൻറെ മകൻ ജഗദീഷ് 4 2 ആണ് മരിച്ചത്. മുതിയക്കാലിലെ വായനശാലയുടെ അകത്ത് വൈകീട്ട് 4.45 മണിയോടെയാണ് നിലത്ത് വീണ് കിടക്കുന്നതായി കണ്ടത്. ഉദുമ നഴ്സിംഗ് ഹോമിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തലയിൽ മുറിവുണ്ട്. യുവാവിനെ വൈകീട്ട് 3.45 ന് വയനശാലയുടെ അകത്ത് കയറി പോകുന്നതായി കണ്ടവരുണ്ട്. കാരംസ് കളിക്കാനെത്തിയ വരാണ് വീണ് കിടക്കുന്നതായി കണ്ടത്. മൃതദേഹം വിദഗ്ധപോസ്റ്റ്മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പാലക്കുന്നിലെ ടെമ്പോ ഡ്രൈവറായിരുന്നു. സി.പി.എം മെമ്പറാണ്. ഭാര്യയും രണ്ട് മക്കളുണ്ട്.

No comments