Breaking News

കാസർഗോഡ് ജില്ല സ്കൂൾ പ്രവേശനോത്സവം കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്നും


കാസർഗോഡ് ജില്ല സ്കൂൾ പ്രവേശനോത്സവം കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എം എൽ എ ശ്രീ: ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയിൽ സമൂഹത്തിലെ നാനാ മേഖലയിൽ ഉള്ളവർ അണിനിരന്നു. ഉദ്ഘാടന പരിപാടിയിൽ വെച്ച്  സിവിൽ സർവ്വീസ് പരീക്ഷയിൽ 791 -ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥി അനുഷ ആർ ചന്ദ്രനേയും സ്കൂളിൽ നിന്ന് എസ് എസ് എൽ സി, +2, എൻ എം എം എസ്, എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും  കൊമേഴ്സിൽ  ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി പി മനോജിനെയും അനുമോദിച്ചു.ഒന്നാം ക്ലാസ്സ് ഒന്നാം തരം ഉദ്ഘാടനം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജയും ജില്ല പഞ്ചായത്ത് അനുവദിച്ച സ്റ്റീമർ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോയും നിർവ്വഹിച്ചു. ഡിഡിഇ പി ദിനേശ,ഡയറ്റ് പ്രിൻസിപ്പാൾ രഘുറാം ഭട്ട്, ബിജുരാജ് വി എസ് (ഡി പി സി ), കൈറ്റ് കോ-ഓഡിനേറ്റർ റോയി ജോസഫ്, വിദ്യാകിരണം ജില്ല കോഡിനേറ്റർ എം സുനിൽ കുമാർ ,ഹോസ്ദുർഗ്, ബിപിസി ഡോ:കെ വി രാജേഷ് തുടങ്ങി സാമൂഹിക സാംസ്കാരിക അക്കാഡമിക്  രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ പി എം ബാബു സ്വാഗതവും ഹെഡ്മിസ്ട്രസ് പി സുമതി നന്ദിയും പറഞ്ഞു. അനുബന്ധമായി ആദർശ് ചന്ദ്രൻ ,ജിത്തു കൊടക്കാട് ടീമിന്റെ പാട്ടും കൂത്തും പരിപാടിയും മധുരവിതരണം നടന്നു.

No comments