Breaking News

പരിസ്ഥിതി ദിനത്തിൽ വെള്ളരിക്കുണ്ട് വടക്കാകുന്നിൽ സംരക്ഷണ ചങ്ങല തീർത്ത് പ്രാദേശിക സാംസ്കാരിക കൂട്ടായ്മ


വെള്ളരിക്കുണ്ട് : വടക്കാകുന്ന് മലനിരകൾ വൻകിട ഖനന-ക്രഷർ മാഫിയകളിൽ നിന്ന് നംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ പ്രാദേശിക സാംസ്കാരിക കൂട്ടായ്മ കളുടെ നേതൃത്വത്തിൽ സംരക്ഷണ ചങ്ങല സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വാർഡ് മെമ്പർ എം.ബി.രാഘവൻ വൃക്ഷത്തൈ നട്ടു. തുടർന്ന് പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ വടക്കാകുന്ന് മലനിരകൾ വൻകിട ഖനന-ക്രഷർ മാഫിയകളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  ചങ്ങല തീർത്തു. വാർഡ് മെമ്പർ എം.ബി.രാഘവൻ, സി.പി.ഐ.എം പരപ്പ ലോക്കൽ സെക്രട്ടറി ഏ.ആർ. രാജു, പ്രാദേശിക സാംസ്കാരിക കൂട്ടായ്മ ഭാരവാഹികൾ, വടക്കാകുന്ന് സംരക്ഷണ സമിതി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു,

No comments