Breaking News

ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ ഹേമചന്ദ്ര ന്യൂമോണിയ ബാധിച്ച് മരിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ കന്നഡ വിഭാഗംഗണിത ശാസ്ത്ര അദ്ധ്യാപകൻ ഹേമചന്ദ്ര (49) അന്തരിച്ചു. ബന്തടുക്ക സ്വദേശി മാണിമൂല സ്വദേശിയാണ്. ന്യൂമോണിയ ബാധിച്ച് സുള്ള്യ കെ വി ജി ഹോസ്പിറ്റൽ ചികിൽസക്കിടെ ഇന്ന് പുലർച്ചെയാണ് മരണം. രാഷ്ട്രീയ സ്വയംസേവക സംഘം ഉദുമ മണ്ഡലം മുൻ താലൂക്ക് കാര്യവാഹായിരുന്നു. മൃതദേഹം ബന്തടുക്ക ബി ജെ പി ഓഫീസായ മാരാർജി മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ചു. ചടങ്ങുകൾ ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. റിട്ട. ഹെഡ്മാസ്റ്റർ മുത്തണ്ണ ഹെഗ്ഡെയുടെയും എന്നമ്മയുടെയും മകനാണ്. ഭാര്യ: ദീനമണി. മക്കൾ: കെ എച്ച് ഗാനശ്രീ, ഇറ്. സഹോദരങ്ങൾ: രേവതി (കരിക്കെ ) ശ്രീകാല ( ബാംഗ്ലൂർ) അധ്യാപകന്റെ മരണത്തിന്റെ

ആദര സൂചകമായി ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി നൽകി.

No comments