Breaking News

അതിഞ്ഞാലിൽ നിന്നും പട്ടാപ്പകൽ യുവതിയുടെ സ്‌ക്കൂട്ടർ മോഷ്ടിച്ചു


അതിഞ്ഞാല്‍ നീതി മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരി പാലക്കുന്ന് പള്ളത്തെ രജിതയുടെ കെഎല്‍-60 ആര്‍-9404 നമ്പര്‍ ജൂപ്പിറ്റര്‍ സ്‌ക്കൂട്ടറാണ് മോഷണം പോയത്. അതിഞ്ഞാലിലെ അജാനൂര്‍ അര്‍ബന്‍ സഹകരണ സംഘം ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തതായിരുന്നു. മോഷ്ടാവിന്റെ സിസിടിവി ദ്യശ്യം പുറത്ത് വന്നിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 94956 17007 നമ്പറിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥന

No comments