Breaking News

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ചെങ്കള സ്വദേശി പിടിയിൽ


കാസറഗോഡ് :ചെർക്കളയിൽ വച്ച് കാറിൽ നിന്നും 4.33 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ. ചെങ്കള സ്വദേശി ജാബിർ കെ എം (32) ആണ് വിദ്യാനഗർ പോലീസിന്റെ പിടിയിലായത്. 

കാസറഗോഡ് ജില്ലാ പോലീസ് മേധാവി പി ബിജോയ്‌ ഐപിഎസിന്റെ മേൽനോട്ടത്തിൽ, വിദ്യാനഗർ എസ്.ഐ അജേഷ് വി വി, ASI പ്രസാദ്, CPO മാരായ രതീഷ്, ബൈജു, പ്രസീത എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്.

No comments