Breaking News

ഭൂമിക്ക് വിള്ളൽ ; കൊന്നക്കാട്‌ മൂത്താടി പ്രദേശം അധികൃതർ സന്ദർശിച്ചു.. മാലോത്ത് കസബ സ്കൂളിലെ താൽക്കാലിക ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവരെയും സന്ദർശിച്ചു


വെള്ളരിക്കുണ്ട് :   ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ കനത്തമഴയെ തുടർന്ന് ഭൂമിക്ക് ചെറിയ തോതിൽ വിള്ളൽ ഉണ്ടായ സ്ഥലങ്ങൾ വെള്ളരിക്കുണ്ട് തഹസിൽ ദാരുടെ ചുമതലവഹിക്കുന്ന പി. വി. മുരളിയുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. 

സ്ഥിതി ഗതികൾ വിലയിരുത്തിയസംഘം മാലോത്ത് കസബ സ്കൂളിലെ താൽക്കാലിക ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവരെയും സന്ദർശിച്ചു. മഴകൂടുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് അപകടസാധ്യതകാണുന്നു വെന്നും അതിനാൽ നിലവിൽ മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറിസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മാറ്റി പ്പാർ പ്പിച്ചിരിക്കുന്ന കുടുംബങ്ങളെ സുരക്ഷിതസ്ഥലത്ത് തല്ക്കാലികമായി മാറ്റി പ്പാർപ്പിക്കുമെന്നും പട്ടിക ജാതി പട്ടിവർഗ്ഗവകുപ്പ് മുൻ കൈ എടുത്ത് ഭവിയിൽ സുരക്ഷിത വീടും അബുബന്ധ സൗകര്യങ്ങളും ഒരുക്കു മെന്നും ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജുകട്ടക്കയം അറിയിച്ചു.

ട്രൈബൽ ഓഫീസർ എ. ബാബു. വാർഡ് മെമ്പർ ബിൻസി ജെയിൻ. വില്ലേജ് ഓഫീസർ ഏലിയാസ്. തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടക്കും. കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യകിറ്റുകളും വിതരണം ചെയ്തു. ശക്ത മായ മഴയിൽ വെള്ളിയാഴ്ച വൈകുന്നേരതോടെ യാണ് ഭൂമിക്ക്  ചെറിയ തോതിൽ വിള്ളൽ കണ്ടത്. ആറു  കുടുബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.

മൂത്താടി കോളനിയിലെ നെല്ലിക്കാടൻ കണിച്ചി. മോതിര കല്യാണി. ബിന്തു കുട്ടൻ. ശാന്ത രാഘവൻ. ശാന്ത ജോയ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിൽ ഉള്ളത്.

No comments