Breaking News

പരപ്പ ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ വൻമരം കടപുഴകി വീണു


പരപ്പ ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ വൻമരം കടപുഴകി വീണു. ഇന്ന് പുലർച്ചയുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്. നേരം പുലർന്നശേഷമാണ് മരം കടപുഴകി വീണതെങ്കിൽ വേണമെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി ആളുകൾ ഈ സമയത്ത് ഇവിടെ ഉണ്ടാകുമായിരുന്നു. അപകടാവസ്ഥയിലായി മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ തന്നെ നാട്ടുകാർ ആവശ്യപ്പെട്ടതാണ്.

No comments