യന്ത്ര തകരാറിനെ തുടർന്ന് കടലിൽ അകപ്പെട്ട 19 മത്സ്യത്തൊഴിലാളികൾ അടങ്ങിയ വഞ്ചി കാസർകോട് മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി
ചെറുവത്തൂർ : യന്ത്ര തകരാറിനെ തുടർന്ന് കടലിൽ അകപ്പെട്ട വഞ്ചി കാസർകോട് മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി. ചെറുവത്തൂർ അഴിമുഖത്തുനിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ കപ്പിത്താൻ എന്ന വഞ്ചി വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിയോടെ ഏഴിമല ഭാഗത്ത് നിന്നും 10 കിലോമീറ്റർ അകലെ യന്ത്ര തകരാറിനെ തുടർന്ന് കടലിൽ അകപെടുകയായിരുന്നു. 19 മത്സ്യത്തൊഴിലാളികൾ ആണ് വഞ്ചിയിൽ ഉണ്ടായിരുന്നത്.
കാസർകോട് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി വി പ്രീതയുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് വകുപ്പിന്റെ മറൈൻ റെസ്ക്യു യൂണിറ്റ് സ്ഥലത്ത് എത്തിചേരുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു .മറൈൻ എൻഫോഴ്സ്മെന്റ് എസ് സി പി ഓ വിനോദ് കുമാർ, സി പി ഒ സുകേഷ്, റെസ്ക്യൂ ഗാർഡുമാരായ മനു, ശിവകുമാർ എന്നിവരാണ് രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കെടുത്തത്. മോശം കാലാവസ്ഥയെ തുടർന്ന് വഞ്ചി അഴീക്കൽ ഹർബോറിൽ സുരക്ഷിതമായി എത്തിക്കുകയാണ് ഉണ്ടായത്.
No comments