Breaking News

ജില്ലാതല തദ്ദേശ അദാലത്ത് ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7 വരെ


കാസർകോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ , ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ , സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ  എന്നിവയിൽ തീർപ്പാക്കാത്ത  പൊതു ജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിനു  ആഗസ്റ്റ് ഏഴ്

 മുതൽ  സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു.  തദ്ദേശ അദാലത്തിന്റെ പരാതി പരിഹാര പോർട്ടലിന്റെ ലോഞ്ചിംഗ് ജൂലൈ 26 വൈകുന്നേരം അഞ്ചിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരത്ത്  നിർവ്വഹിക്കും

No comments