പെരിയ ക്ഷീരോൽപാദക സംഘത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്ക് ക്ഷീരമേഖലയിലെ നൂതന പ്രവണതകൾ, ശുദ്ധമായ പാൽ ഉൽപാദനം, പശുവിന് ഇൻഷുറൻസ് കാര്യങ്ങൾ, എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്ഷീര കർഷക സമ്പർക്ക പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ടിവി അശോകൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ഷാജീവൻ അധ്യക്ഷനായി ക്ഷീര വികസന ഓഫീസർ മനോഹരൻ വി. രജിമ, ഇൻഷൂറൻ ഓഫീസർ അജിത്ത് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. സംഘം സെക്രട്ടറി ലതാ അനിൽ സ്വാഗതവും സംഘം വൈസ് പ്രസിഡണ്ട് അമ്പിളി ബാലൻ നന്ദിയും പറഞ്ഞു...
No comments