ചായ്യോത്ത് അംഗൻവാടിയിൽ സോളാർ പാനൽ സ്ഥാപിച്ചു
ചായ്യോത്ത്: കാലാവസ്ഥ വ്യതിയാന മേഖലയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന എൻ ജി ഒ ആയ സുസ്ഥിര ഫൌണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ചായോത്ത് അംഗൻവാടിയിൽ 2 കിലോ വാട്ടിൻ്റെ സൗരോജ്ജ പാനൽ സ്ഥാപിച്ചു.
വികേന്ദ്രീകൃതമായ ഊർജ- ഉദ്പാദനം,വിനിയോഗം എന്നിവയിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ സമൂഹത്തിലെ അടിസ്ഥാന വികസന സ്ഥാപനമായ അംഗൻവാടികളുടെ സൗരോർജ്ജ വത്കരണം വഴി ഹരിത ഊർജ്ജം , സുസ്ഥിര വികസനം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണത്തിനും സുസ്ഥിര ഫൌണ്ടേഷൻ ലക്ഷ്യമിടുന്നു.
കൊച്ചിയിലെ ഐ ടി കമ്പനിയായ കീ വാല്യൂ സിസ്റ്റം സൊല്യൂഷൻസ് -ൻ്റെ CSR (corporate social responsibility) ഫണ്ട് ,ജെൻ -റീ കളക്ടീവ് (Gen -Re collective ),ക്ലൈമറ്റ് ലീഡേഴ്‌സ് ആക്ഷൻ നെറ്റ്‌വർക്ക് -30 (CLAN -30 ) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
2 .5 ലക്ഷം രൂപയാണ്പദ്ധതി നിർവഹണ തുക.
ചായോത്ത് അംഗൻവാടിയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ വാർഡ് മെമ്പർ ശ്രീമതി ധന്യ പി അധ്യക്ഷത വഹിച്ചു .ധാരണാപത്രം ഒപ്പുവെച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി ഉദ്‌ഘാടന കർമം നിർവഹിച്ചു . സുസ്ഥിര ഫൌണ്ടേഷൻ പ്രതിനിധികൾ പദ്ധതി വിശദീകരണം നടത്തി .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ കെ വി ,കെ. കൈരളി, ഷീല. പി യു, കെ കുമാരൻ, പി വി ശ്രീധരൻ എന്നിവർ ആശംസ അറിയിച്ചു .
1. കാലാവസ്ഥ വ്യതിയാനമേഖലയിൽ പ്രവർത്തിക്കുന്നതിനായി യുവജനങ്ങളെ പ്രാപ്തരാക്കുന്നതിനായി നടത്തി വരുന്ന ക്ലൈമറ്റ് ലീഡേഴ്‌ഷിപ് പ്രോഗ്രാം(CLP ) സുസ്ഥിര ഫൌണ്ടേഷൻ്റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. 2023 ലെ ക്ലൈമറ്റ് ലീഡേഴ്‌ഷിപ് പ്രോഗ്രാമിൽ കാസറഗോഡ് നിന്നും ശ്രീമതി ശരണ്യ എസ് വി പങ്കെടുക്കുകയും, പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ഗ്രൂപ്പ് ആക്ടിവിറ്റിയിൽ കാസർഗോഡ് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തുമായി സഹകരിച്ച് ഒന്നാം വാർഡിലെ ചായോത്ത് അംഗൻവാടിയിൽ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.
1. ഊർജ വിനിയോഗവുമായി ബന്ധപെട്ടു ഏറ്റവും അധികം വെല്ലുവിളികൾ നേരിടുന്നത് സ്ത്രീകളും കുട്ടികളും ആണ്. ഇവർക്കായി സുസ്ഥിരമായ ഊർജസ്രോതസ് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന ബോധ്യത്തിലേക്ക് സമൂഹത്തെ എത്തിക്കുക എന്നതിന്റ ആദ്യ ചുവടായിട്ടാണ് ഈ പ്രവർത്തനം നടപ്പിലാക്കുന്നത്.
No comments