കേന്ദ്ര ബഡ്‌ജറ്റ് കേരളത്തിനോട് അവഗണന ; യൂത്ത് കോൺഗ്രസ് പരപ്പ ടൗൺ കമ്മിറ്റി പ്രതിഷേധിച്ചു
പരപ്പ : കേന്ദ്ര ബജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരപ്പ ടൗൺ കമ്മിറ്റി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മലാ സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്ത് പ്രതിഷേധിച്ചു. പരപ്പ ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അമൽ ജോണി തുരുത്തിക്കാട്ട് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി ജോസഫ്, എം. കെ. പുഷ്പരാജൻ, ജിജോ ജോസഫ്, പുഷ്പരാജൻ ചാങ്ങാട്, ഫൈസൽ ഇടത്തോട്, കൃഷ്ണൻ പാച്ചേനി, കുഞ്ഞികൃഷ്ണൻ കക്കാണത്ത് തുടങ്ങിയവർ സംസാരിച്ചു. ഷമീം പുലിയംകുളം സ്വാഗതവും മഹേഷ് കുമാർ നന്ദിയും അറിയിച്ചു. പരപ്പ ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ലിയോൺസ് ബിരിക്കുളം, ബാബു വീട്ടിയടി,ഹരിശങ്കർ, ജിനിൽ ജിത്ത്, ജിജിൻ രാജു തുടങ്ങിയവർ നേതൃത്വം നൽകി.
No comments