Breaking News

തണൽ - കെ.എം.ജോസ് എൻഡോവ്മെൻ്റ് രാജ് മോഹൻ നീലേശ്വരത്തിന്


ഈ വർഷത്തെ തണൽ കെ.എം.ജോസ് എൻഡോവ്മെൻറ് രാജ് മോഹൻ നീലേശ്വരത്തിന് 'കമ്പി - തപാൽ ജീവനക്കാരനും നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണൽ അംഗവുമായ ശ്രീ കെ.എം ജോസിൻ്റെ സ്മരണാർഥം അദ്ദേഹത്തിൻ്റെ കുടുംബവും തണലും ചേർന്ന് ഏർപ്പെടുത്തിയതാണ് എൻഡോവ്മെൻ്റ്' 10,000 രൂപയും പ്രശസ്ത ശിൽപി ശ്യാമ ശശി രൂപകൽപന ചെയ്ത ശിൽപവുമാണ് അവാർഡ്. ഡോ.കെ.എം.രാധാകൃഷ്ണൻ നായർ അധ്യക്ഷനായ ജൂറിയാണ് രാജ് മോഹൻ നീലേശ്വരത്തെ ഈ വർഷത്തെ അവാർഡിനായി തെരഞ്ഞെടുത്തത്.28.7.20 24 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത സിനിമാ നാടകപ്രവർത്തകനായ സന്തോഷ് കീഴാറ്റൂർ എൻഡോവ്മെൻ്റ് സമ്മാനിക്കും. ശാന്തകുമാർ സ്മാരക സംസ്ഥാന നാടക അവാർഡും കേരള സംഗീത നാടക അക്കാദമി അവാർഡും നേടിയ വി ശശി നീലേശ്വരത്തെ ചടങ്ങിൽ വച്ച് അനുമോദിക്കും' നീലേശ്വരത്തെ റിട്ട. പോസ്റ്റ്മാൻ പി.വി.നാരായണൻ കെ.എം.ജോസ് അനുസ്മരണം നടത്തും.പ്രശസ്ത നിരൂപകനും കേരള സാഹിത്യ അക്കാദമി അംഗവുമായ ഇ.പി.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തും പ്രൊഫ.കെ.പി.ജയരാജൻ അനുമോദന പ്രസംഗം നടത്തും.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും SSLC, +2, USS, LSS, രാജ്യ പുരസ്ക്കാർ വിജയികളേയും അനുമോദിക്കും' ടി.വി.നാരായണൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സി.എം രവീന്ദ്രൻ എൻഡോവ്മെൻറ് ജേതാവിനെ പരിചയപ്പെടുത്തും - തുടർന്ന് ഉദിനൂർ ജ്വാല തിയ്യേറ്റഴ്സിൻ്റെ ഈഡിപ്പസ് റീഡിങ് തിയ്യേറ്റർ നാടകം അരങ്ങേറും

      രാജ് മോഹൻ നീലേശ്വരം വ്യക്തിവിവരക്കുറിപ്പ്

     നീലേശ്വരം രാജാസിലും പയ്യന്നൂർ കോളേജിലുമായി പഠനം '32 വർഷക്കാലം കാഞ്ഞങ്ങാട് ദുർഗയിലെ മലയാളo അധ്യാപകനായി സേവനമനുഷ്ഠിച്ചു.വിദ്യാർഥിയായിരിക്കെ രചിച്ച എലിയെ കൊല്ലാൻ തമ്പുരാൻ ഇല്ലം ചുടട്ടെ എന്ന നാടകം ശ്രദ്ധേയമായി. വിവാദം സൃഷ്ടിച്ച മാറ്റി വെച്ച തലകൾ സംസ്ഥാന തലത്തിൽ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഏകലവ്യനിൽ തുടങ്ങി ഏറ്റവും പുതിയ തീമാട നിൽ എത്തി നിൽക്കുന്നു രാജ്മോഹൻ്റെ നാടകങ്ങൾ

ആകാശവാണി കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ നിലയങ്ങൾക്കു വേണ്ടിയും നാടകങ്ങൾ രചിച്ചു.സംഘം പയ്യന്നൂർ രംഗഭാഷ്യമൊരുക്കിയ മരമീടൻ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.അബുദാബി ശക്തി, ജോസഫ് മുണ്ടശ്ശേരി, പി.ജെ.ആൻ്റണി ദേശീയ സ്പെഷ്യൽ ജൂറി അവാർഡ് ,പി.എം. താജ് പുരസ്ക്കാരങ്ങൾ നേടി.60 ഓളം നാടകങ്ങൾ രചിച്ചു.കേരള സംഗീത നാടക അക്കാദമി അംഗം ഇപ്പോൾ പയ്യന്നൂരിൽ താമസം, ഭാര്യ സീമാഭായി, മക്കൾ സങ്കീർത്തന, ഋഷികേശ്

No comments