Breaking News

ബളാൽ കാർഷിക വികസന സമിതി പുനഃസംഘടിപ്പിച്ചു


ബളാൽ : ബളാൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പുനഃസംഘടിപ്പിച്ച കാർഷിക വികസന സമിതി യുടെ  ആദ്യ യോഗം  ബളാൽ ഗ്രാമപഞ്ചായത്ത് ഹാളിൽ  പഞ്ചായത്ത്  പ്രസിഡൻ്റ് രാജു കട്ടക്കയത്തിൻ്റെ അധ്യക്ഷതയിൽ നടന്നു . 

വൈസ് പ്രസിഡൻ്റ് ശ്രീമതി രാധാമണി,  കാർഷിക വികസന സമിതി അംഗങ്ങൾ പങ്കെടുത്തു

പരപ്പ ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ  അരുൺ  ടി ടീ കാർഷിക വികസന സമിതി യുടെ പ്രാധാന്യത്തെകുറിച്ചും ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ പരിപാടിയിൽ സ്വാഗതം പറഞ്ഞ് പദ്ധതികൾ വിശദീകരണം നടത്തി.

ചിങ്ങം ഒന്ന് - കർഷക ദിനം -  മികച്ച  കർഷകരെ തിരഞ്ഞെടുക്കാൻ അപേക്ഷകൾ ക്ഷണിക്കാൻ തീരുമാനിച്ചു

No comments