Breaking News

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇരിയ മുട്ടിച്ചരൽ സ്വദേശിയെ രണ്ടാം തവണയും കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട്: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മുട്ടിച്ചരൽ സ്വദേശിയെ രണ്ടാം തവണയും കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മുട്ടിച്ചരൽ കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷ് (42) ആണ് അറസ്റ്റിലായത്. ജില്ലാ കളക്ടർ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇന്നലെ  ഉച്ചയോടെ കണ്ണോത്ത് വെച്ച് അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ ടി ദാമോദരനാണ് അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അയച്ചത്.2024 മാർച്ച് 20 ന് സി പി എം പാർട്ടി നേതാക്കൾക്കെതിരെ സ്ഫോടക വസതു വെറിഞ്ഞ കേസിൽ അറസ്റ്റിലായ രതീഷ് രണ്ട് ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

No comments