യുവാവിനെതിരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ ഭീമനടി കൂവപ്പാറ സ്വദേശിയാണ് പിടിയിലായത്
ഭീമനടി : യുവാവിനെ സ്ഫോടകവസ്തു എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഭീമനടി കൂവപ്പാറയിലെ അജേഷിനെ 32 യാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുൻപ് കൂവപ്പാറ റോഡിൽ ആണ് സംഭവം.
കൂവപ്പാറയിലെ അതുലിന് 30 നേരെയാണ് സ്ഫോടകവസ്തു എറിഞ്ഞത്. പെട്രോൾ ബോംബ് എറിയുകയായിരുന്നു. പ്രതി അശ്ലീല വീഡിയോ ചിത്രികരിച്ചതിൽ പരാതിക്കാരൻ സാക്ഷി പറഞ്ഞ വി രോധമാണ് കാരണം. രണ്ട് മാസമായി ഒളിവിലായിരുന്നു. കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെ തിരിച്ചെത്തി. മടിക്കൈ മാടത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇവിടെ വച്ച് പിടികൂടുകയായിരുന്നു.
No comments