Breaking News

എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവിന് പാണത്തൂരിൽ പ്രൗഢ സമാപനം പ്രഭാഷകൻ സതീശൻ വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു


രാജപുരം: എസ് എസ് എഫ്  മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവ് പാണത്തൂരിൽ പ്രൗഢമായി സമാപിച്ചു. ശനിയാഴ്ച ളുഹറ് നിസ്കാര ശേഷം  പാണത്തൂർ മഖാം സിയാറത്തോടുകൂടി  ആരംഭിച്ച പരിപാടി അസർ നിസ്കാര ശേഷം  സ്വാഗതസംഘം ചെയർമാൻ ശിഹാബുദ്ധീൻ അഹ്സനി മൂവർണ്ണക്കൊടി  വാനിലുയർത്തി കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ച് പറഞ്ഞ്  വിദ്യാർത്ഥികൾ നടത്തിയ വിളംബര ജാഥ  പാണത്തൂർ ടൗണിന് പുതുമയേകി 

ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സംഗമത്തിൽ  സാഹിത്യകാരൻ  സതീശൻ മാസ്റ്റർ വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ഗണേശൻ അയറോട്ട്   തമ്പാൻ പി, റോണി ആന്റണി, തുടങ്ങിയ പ്രമുഖർ സംസാരിച്ചു

 എസ്എസ്എഫ് ജില്ലാ സെക്രട്ടറി ഇർഷാദ് കളത്തൂർ സാഹിത്യ പ്രഭാഷണം നടത്തി . അബ്ദുറഹ്മാൻ നൂറാനി, ഹമീദ് അയ്യങ്കാവ്,അസ്അദ് നഈമി, റാഷിദ് ഹിമമി സംബന്ധിച്ചു . കാഞ്ഞങ്ങാട്, നിലേശ്വരം, അജാനൂർ, പരപ്പ, പാണത്തൂർ, എന്നീ  5 സെക്ടറുകളിൽ നിന്ന്  400 ൽ അധികം മത്സരാർത്ഥികൾ 150 ഇനങ്ങളിലായി 8 കാറ്റഗറികളിലായാണ് മത്സരിച്ചത് 

5 സ്റ്റേജ്കൾ മത്സരങ്ങൾക്ക് വേണ്ടി തയ്യാറാക്കി  പ്രഗൽഭരായ ജഡ്ജസ്സ്മാരാണ് മത്സരം നിയന്ത്രിച്ചത് . വൈകുന്നേരം 5 മണിക്ക് നടന്ന സമാപന സംഗമത്തിൽ എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ പ്രസിഡണ്ട്  ജമാൽ ഹിമമി  സഖാഫി യുടെ അധ്യക്ഷതയിൽ   എസ് വൈ എസ് കാസർഗോഡ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ   ഉദ്ഘാടനം നിർവഹിച്ചു എസ്എസ്എഫ് നാഷണൽ സെക്രട്ടറി ഡോ.ഷെറിൻ സന്ദേശ  പ്രഭാഷണം നടത്തി    

 പരിപാടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാഞ്ഞങ്ങാട് സെക്ടറിനുള്ള ട്രോഫി വിതരണം, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ പ്രസിഡണ്ട് അബ്ദുൽഹമീദ് മൗലവി കൊളവയൽ  നിർവഹിച്ചു 

സത്താർ പഴയ കടപ്പുറം, ബഷീർ മങ്കയം, ഷംസുദ്ദീൻ പുഞ്ചാബി, മഹമൂദ് അംജദി പുഞ്ചാവി, സുബൈർ പടന്നക്കാട്, അബ്ദുസ്സലാം ആനപ്പാറ, ഹമീദ് അയ്യങ്കാവ് അസ്അദ് നഈമി, മൊയ്തു കുണ്ടുപ്പള്ളി, ഉമ്മർ സഖാഫി,ആഷിക് ടി പി,നൗഷാദ് ചുള്ളിക്കര, അബ്ദുള്ള ഹിമമി,സകരിയ അഹ്സനി അബ്ദുസ്സലാം പുഞ്ചാവി, കെ അബ്ദുറഹ്മാൻ ആറങ്ങാടി, ബഷീർ മങ്കയം, എന്നിവർ സംബന്ധിച്ചു.

 ഡിവിഷൻ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇർഫാനി സ്വാഗതവും ഡിവിഷൻ അബൂബക്കർ തോട്ടം    നന്ദിയും പറഞ്ഞു.

No comments