സ്‌ക്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു രാവണീശ്വരം കൂട്ടക്കനിയിലെ ചന്ദ്രനാണ് (60) മരിച്ചത്
കാഞ്ഞങ്ങാട് : കൊളവയലില്‍ സ്‌ക്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു. മരപ്പണിക്കാരനായ രാവണീശ്വരം കൂട്ടക്കനിയിലെ ചന്ദ്രനാണ് (60) മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ അജാനൂരിലെ ക്രസ്സന്റ് സ്‌ക്കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സുഹൃത്ത് മുരളിയോടൊപ്പം ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ചന്ദ്രന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും അധികം വൈകാതെ മരണപ്പെടുകയായിരുന്നു.
No comments