ഗവർണറുടെ കയ്യിൽ നിന്നും രാജ്യപുരസ്കാർ അവാർഡ് നേടിയ കരിന്തളം തോളേനിയിലെ തേജലക്ഷ്മിയെ കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി അനുമോദിച്ചു
ഗവർണറുടെ കയ്യിൽ നിന്നും "രാജ്യപുരസ്കാർ " അവാർഡ് നേടിയ ഹിന്ദുസ്ഥാൻ സ്‌കൗട്ട് & ഗൈഡ് അസ്സോസിയേഷൻ ഗൈഡ് ചായ്യോത്തെ മദർ അലെക്സിയ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥിനിയും കരിന്തളം തോളേനി സ്വദേശിനിയുമായ തേജ ലക്ഷ്മി , കെ,എൽഎസ് എസ് നേടിയ പാർവ്വതി വിനോദ് എന്നിവരെ കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി അനുമോദിച്ചു.
ജില്ലാ പ്രസിഡൻ്റ് പി ടി നന്ദകുമാർ അധ്യക്ഷനായി, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം, സന്തോഷ് മാവുങ്കാൽ, ജീഷ് വി,അഗസ്ത്യൻ നടയ്ക്കൽ, ഷാജി പൂങ്കാവനം, പ്രജിത് കുശാൽനഗർ, എൻ വിട്ടൽ ദാസ് ,ഇ വേണുഗോപാലൻ നായർ, വിനോദ് തോയമ്മൽ എന്നിവർ സംസാരിച്ചു.
ആഗസ്ത് 10 ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കേരള കോൺഗ്രസ് ബി മലബാർ മേഖലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.
No comments