ബിരിക്കുളത്തെ ഗീതുവിനായി സ്വരൂപിച്ച തുക തമ്പുരാട്ടി ബസ് കൂട്ടായ്‌മ കൈമാറി
കോളംകുളം :ബിരിക്കുളം നവോദയ നാഗറിലെ ബിരിദ വിദ്യാർത്ഥിനി ഗീതുവിനെ സഹായിക്കാനായി തമ്പുരാട്ടി ബസ് ന്റെ വൻവിജമായിരുന്ന അഞ്ചാമത് കാരുണ്യ യാത്രയ്ക്ക് ശേഷം തമ്പുരാട്ടി ബസുകളിലെ യാത്രകരും തൊഴിലാളികളും ചേർന്നുള്ള തമ്പുരാട്ടി ബസ് ഫാൻസ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗീതുവിനെ സഹായിക്കാനായി 100രൂപ ചലഞ്ച് മായി മുന്നോട്ട് ഇറങ്ങുകയായിരുന്നു. പരുപാടിയിൽ നിന്നും ലഭിച്ച തുക വാട്ട്സ് കൂട്ടായ്മ മെമ്പർമാർ ചേർന്ന് ഗീതു ചികിത്സ സഹായ കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. ജീവ കാരുണ്യ മേഖലയിൽ എനിയും ഗുരുതര അസുഖം ബാധിച്ചവരെ സഹായിക്കാനായി ഒപ്പം ഉണ്ടാകും എന്ന് ബസ് മാനേജ്‍മെന്റ് അറിയിച്ചു.
No comments