Breaking News

കാസർഗോഡ് വിദ്യാനഗറിൽ വിദ്യാർത്ഥി സംഘട്ടനം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്


വിദ്യാനഗര്‍ ദേശീയപാതയോരത്ത് വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. നായ്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്-ലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. പൊലീസ് എത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ മൂന്ന് ദിവസമായി സീനിയര്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഇവിടെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ അറിയിച്ചു.

No comments