Breaking News

കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സി ഐ ടി യു ) കാസർഗോഡ് ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് വെച്ച് നടന്നു ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട് : കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സി ഐ ടി യു ) കാസർഗോഡ് ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് വെച്ച് നടന്നു. ഹോസ്ദുർഗ്  ബാങ്ക് ഹോളിൽ വച്ച് നടന്ന പരിപാടി കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബാബു രസിത അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. സുരേഷ് സ്വാഗതം പറഞ്ഞു. പ്രദീപ് റെയിൻ, സുനിൽ പരിയാരത്ത് , കെ മോഹനൻ , ദിനു മേക്കാട്ട് , നാരായണൻ ലുക്ക്ഔട്ട് സംസാരിച്ചു.

ഇലക്ഷൻ ജോലി ചെയ്ത മുഴുവൻ വീഡിയോഗ്രാഫർമാർക്കും എത്രയും പെട്ടെന്ന് പ്രതിഫലം അനുവദിച്ച് നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.



No comments