Breaking News

സംസ്ഥാന കമ്പവലി മത്സരത്തിൽ മിന്നുന്ന വിജയം : എടത്തോട് എസ്.വി.എം.ജിയുപി സ്ക്കൂളിലെ കമ്പവലി താരങ്ങളെ അനുമോദിച്ചു


എടത്തോട് : സംസ്ഥാന സ്കൂൾകമ്പവലി ചാമ്പ്യൻഷിപ്പിൽ എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിന് ചരിത്ര നേട്ടം 

 13 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായിരുന്ന എടത്തോട് സ്കൂളിലെ ഹന ഫാത്തിമ, നന്ദിമ കൃഷ്ണൻ, ശരണ്യ കെ, മാളവിക കൃഷ്ണൻ, അരുണിമ എന്നീ 

താരങ്ങളുടെ കരുത്തിലാണ് കാസർകോട് ജില്ല രണ്ടാം സ്ഥാനം നേടിയത്

 ജില്ലാതലത്തിൽ  ചായോത്ത്  നടന്ന ചാമ്പ്യൻഷിപ്പിൽ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടിയിരുന്നു, ഹന ഫാത്തിമ, അരുണിമ, നന്ദിമ, മാളവിക കൃഷ്ണൻ, ശരണ്യ കെ,, ഷംന ഫാത്തിമ, ആര്യനന്ദ, ആരാധ്യ വിനോദ്, ശരണ്യ, മനീഷ, എന്നിവരാണ് സ്കൂളിനു വേണ്ടി കോർട്ടിൽ ഇറങ്ങിയത് 

 നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറിയ കായിക താരങ്ങൾക്ക് പിടിഎ, ഇടത്തോട് പൗരാവലി, ഗ്രാമീണ വായനശാല  എന്നിവരുടെ നേതൃത്വത്തിൽ ബാൻഡ് മേളത്തിന്റെയും വർണ്ണാഭമായ ഘോഷയാത്രയുടെയും അകമ്പടിയോടെ എടത്തോട് ടൗണിൽ ഗംഭീര സ്വീകരണം നൽകി

 സ്വീകരണ യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ ഉദ്ഘാടനം ചെയ്തു ബളാൽ ഗ്രാമപഞ്ചായത്തംഗം ജോസഫ് വർക്കി കായിക താരങ്ങൾക്ക് ഉപഹാ രം നൽകി. പിടിഎ പ്രസിഡണ്ട് വിജയൻ കെ  അധ്യക്ഷത വഹിച്ചു എസ് എം സി ചെയർമാൻ മധു കോളിയാർ എം പി ടി എ പ്രസിഡന്റ് ചിഞ്ചു ജിനീഷ് ഗ്രന്ഥശാല സംഘം കാസർഗോഡ് ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദാമോദരൻ കൊടക്കൽ കെ ശശിധരൻ സ്കൂളിലെ കായികതാരങ്ങളെ കണ്ടെത്തി അവരെ ചിട്ടയായ പരിശീലനത്തിൽ കൂടി മികച്ച കായിക താരങ്ങൾ ആക്കി വാർത്തെടുക്കുന്നതിന് നേതൃത്വം നൽകുന്ന പവിത്രൻ മാസ്റ്റർ ടീമിനെ കോച്ച് നൽകിയ നിഷാന്ത് ബാനം കോട്ടപ്പാറ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർപി എം ശ്രീധരൻ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി സതീശൻ നന്ദിയും പറഞ്ഞു. 



No comments