തെയ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ മിന്നുന്ന വിജയം നേടിയ ഗുരുപുരത്തെ ചുണക്കുട്ടികൾക്ക് അഭിനന്ദന പ്രവാഹം
പാറപ്പള്ളി: സംസ്ഥാന തല തയ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഗുരുപുരം കല്ലാംതോലിലെ ഇ.വി. ഋതുദേവ്, സിൽവർ മെഡൽ നേടിയ ഗുരുപുരം പാടിയിലെ എ.വി.ശിവനന്ദ എന്നിവരെ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അനുമോദിച്ചു.വാർഡ് മെമ്പറും വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ ഉപഹാരം നൽകി അനുമോദിച്ചു. അമ്പലത്തറ ഹയർ സെക്കൻ്ററിയിലെ ഒമ്പതാം തരം വിദ്യാർത്ഥിയായ ഇ.വി. ഋതുദേവ് കല്ലാംതോലിലെ പി.വി.ഉപേന്ദ്രൻ - രജിന ദമ്പതികളുടെ മകനും എട്ടാംതരം വിദ്യാർത്ഥിനിയായ എ.വി.ശിവനന്ദ പാടിയിലെ മധു-ബേബി ദമ്പതികളുടെ മകളുമാണ്.
ഗുരുപുരം പ്രജിത്ത് നേതൃത്വം നൽകുന്ന ഗ്രാൻഡ് മാസ്റ്റർ അക്കാഡമിയിലെ അംഗങ്ങളാണ് ഇരുവരും. മുൻ വൈ: പ്രസിഡൻ്റ് പി.എൽ.ഉഷ, വാർഡ് കൺവീനർ പി.ജയകുമാർ, അയൽ സഭ കൺവീനർ ബി.മുരളി, ഗ്രാൻഡ് മാസ്റ്റർ പ്രജിത്ത് എന്നിവരും സംബന്ധിച്ചു.
No comments