എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെഡിക്കൽ ക്യാമ്പ് സമയബന്ധിതമായി നടത്തും : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു
സഹജീവനം സ്നേഹ ഗ്രാമം മാതൃക ശിശു പരിപാലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള തെറാപ്പിസ്റ്റുകൾ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് ഈ മേഖലയിൽ വിദഗ്ദരെ പ്രാദേശികമായി കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണ മെന്ന് സാമൂഹികനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു അതിജീവനം സ്നേഹഗ്രാമം മാതൃകാശിശു പരിപാലന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിന് കാസർകോട് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ' വിവിധ തസ്തികകളിലേക്ക് നടത്തിയ കൂടിക്കാഴ്ചകളിൽ ജീവനക്കാരെ ലഭിക്കാത്ത സാഹചര്യമുണ്ടായി' ചില തസ്തികളിൽ നിയമനം ലഭിച്ചവർ ജോലിയിൽ പ്രവേശിച്ചില്ല
സർക്കാർ നിശ്ചയിച്ച വേതനത്തിന് പുറമേ കാസർകോ ജില്ലയിൽ വിദഗ്ധ തെറാപ്പിസ്റ്റുകൾക്ക് ഇൻസെന്റീവ് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന് പ്രത്യേകം അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
46 ജീവനക്കാർക്കാണ് ജില്ലയിൽ ബഡ്സ് സ്കൂളുകളിൽ സാമൂഹിക സുരക്ഷാ മിഷൻ ശമ്പളം നൽകുന്നത് 'മുഖ്യമന്ത്രിയുടെ യോഗ തീരുമാനപ്രകാരമാണിത് ഡ്രൈവർ കുക്ക് ഒഴികെയുള്ള തസ്തികകളിൽ ഈ വരുന്ന ഒക്ടോബർ മുതൽ സാമൂഹ്യ സുരക്ഷാ മിഷൻ ശമ്പളം നൽകും. സെക്യൂരിറ്റി ,ആയ എന്നിവരുടെ ശമ്പളവും സാമൂഹ്യ സുരക്ഷാ മിഷൻ നൽകും ഗ്രാമപഞ്ചായത്തുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഗ്രാൻ്റിൽ നിന്നും ഡ്രൈവർ 'കുക്ക് എന്നിവരുടെ ശമ്പളം നൽകണം ദുരിതബാധിത മേഖലയിലെ ഗ്രാമപഞ്ചായത്തുകൾ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും മന്ത്രി പറഞ്ഞു
കേരള സാമൂഹ്യ സുരക്ഷാ മിഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ട് തുടർന്നുള്ള വർഷങ്ങളിൽ ശമ്പളം ജില്ലാ പഞ്ചായത്ത് വഴി ലഭ്യമാക്കുന്നതിനും നിർദ്ദേശമുണ്ട് എല്ലാ പഞ്ചായത്തുകളിലും മാതൃകാശിശു പരിപാലന കേന്ദ്രങ്ങളിൽ രണ്ടു വാഹനമെങ്കിലും ഉണ്ടാകണമെന്നും മന്ത്രി നിർദ്ദേശിച്ചു കുടുംബശ്രീ ജില്ലാ മിഷൻ വഴി വാഹനങ്ങൾ ലഭ്യമാക്കണം. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധ ഫണ്ടുകൾ ഉപയോഗിച്ച് മാതൃകാ പരിപാലന കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജിതമാക്കണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധത ഫണ്ട് കണ്ടെത്തുന്നതിന് സാമൂഹ്യ നീതി വകുപ്പും ആവശ്യമായ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു സാമൂഹ്യ സുരക്ഷാ മിഷൻ ശിശുപരിപാലന കേന്ദ്രങ്ങളിൽ സോളാർപാനലും എയർകണ്ടീഷൻ സംവിധാനവും ഒരുക്കും. മുളിയാർ എൻമകജെ പഞ്ചായത്തുകളിൽ ഇതിനകം നടപടി പൂർത്തിയായിട്ടുണ്ട് പുല്ലൂർ പെരിയ ബെള്ളൂർ പഞ്ചായത്തുകളിലും ഭരണാനുമതി ആയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു സെൻസറി ഗാർഡൻ സ്ഥാപിക്കും സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് നിപ്മർ , എസ് സി ഇ ആർ ടി എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനപരിപാടിയും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു
എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള സംയുക്ത പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി നിർദേശിച്ചു സാമൂഹ്യ പ്രതിബദ്ധത ഫണ്ട് എം പി എം എൽ എ ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് എന്നിവ ഇതിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെഡിക്കൽ ക്യാമ്പ് സമയബന്ധിതമായി നടത്തും: മന്ത്രി
ദുരിതബാധിതരെ കണ്ടെത്തുന്നതിനും ലിസ്റ്റിൽ നിന്ന് പുറത്തു പോയിട്ടുള്ള 1300ലധികം ദുരിതബാധിതരെ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടുത്തി പരിശോധിക്കുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജൂലൈ 2 ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട് ആരോഗ്യ വകുപ്പ് മെഡിക്കൽ ക്യാമ്പ് സമയബന്ധിതമായി സംഘടിപ്പിക്കും മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനും ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്
.മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷൻ 15 ലക്ഷം രൂപ വിനിയോഗിക്കുമെന്നും ആവശ്യമായി വരുന്ന അധിക തുക കാസർഗോഡ് വികസന പാക്കേജിൽ നിന്നും ലഭ്യമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് തെറാപിസ്റ്റ് സ്പെഷ്യൽ എഡ്യുക്കേറ്റർ തുടങ്ങി വിദഗ്ദരെ കണ്ടെത്തുന്നതിന് ശ്രമിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു അഭിമുഖം നടത്തി ജീവനക്കാരെ നിയമിക്കുന്നതിന് ജില്ലാ കലക്ടർ ജില്ലാ സാമൂഹ്യനീതി ഓഫീസർ നിപ്മർപ്രതിനിധി എന്നിവരുൾപ്പെടുന്ന സമിതിയെ നിയോഗിക്കുന്നതായും മന്ത്രി പറഞ്ഞു
മാതൃക ശിശു പരിപാലന കേന്ദ്രങ്ങളിൽ മൂന്നുവർഷത്തേക്കായിരിക്കും നിയമനം നിലവിൽ ഒരു വർഷത്തക്കാണ് ' മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് നിയമനം 'മൂന്നുവർഷമാക്കുന്നതിനു മന്ത്രി അറിയിച്ചു
യോഗത്തിൽ എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന് സി എച്ച് കുഞ്ഞമ്പു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ സാമൂഹിക നീതി വകുപ്പ ഡയറക്ടർ എച്ച്. ദിനേശൻ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പിരാജ് എൻഡോസൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കലക്ടർ പി. സുർജിത് വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും തുടങ്ങിയവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു
No comments