Breaking News

ശക്തമായ മഴയിൽ കോടോംബേളൂരിലെ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു കുട്ടികൾ ഉള്ളിലായതിനാൽ വൻ ദുരന്തം ഒഴിവായി


വെള്ളരിക്കുണ്ട് : ശക്തമായ മഴയിൽ കോടോംബേളൂർ പഞ്ചായത്തിലെ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. സമീപത്ത് സ്വന്തം പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന സുരേഷ് ബാബു അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികൾ അംഗൻവാടിയുടെ അകത്തായിരുന്നു അതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. സംഭവസ്ഥലം കോടോം ബേളൂർ ഗ്രാമപഞ്ചായത്തംഗം എം വി ജഗന്നാഥ് സന്ദർശിച്ചു

No comments