വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ആഭിമുഖ്യത്തിൽ പുങ്ങംചാലിൽ മഴപ്പൊലിമ സംഘടിപ്പിച്ചു
പുങ്ങംചാൽ: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് ന്റെയും ആഭിമുഖ്യത്തില്‍ ചേറാണ് ചോറ് എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന മഴപ്പൊലിമ കാര്‍ഷികോത്സവം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് പി സി ഇസ്മായിലിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് ഗിരിജ മോഹനന്‍ മഴപ്പൊലിമ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ശ്രീമതി സൗദാമിനി വിജയന്‍ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസര്‍ വി വി രാജീവന്‍, പദ്ധതി വിശദീകരിച്ചു. സെക്രട്ടറി പങ്കജാക്ഷന്‍ സി കെ, മെമ്പര്‍മാരായ കെ.കെ തങ്കച്ചന്‍, ഇ.ടി ജോസ്, ശാന്തികൃപ,ജയിംസ് ടി എ, പ്രമോദ് എന്‍ വി ,സി.പി സുരേശന്‍, ബിന്ദു മുരളീധരന്‍, ലിജിന എന്‍ വി, എന്നിവര്‍ ആശംസ അറിയിച്ചു. മെമ്പര്‍ സെക്രട്ടറി പോള്‍ കെ.ജെ നന്ദി അറിയിച്ചു.
No comments