Breaking News

ഓണത്തിനൊരു പൂക്കാലമൊരുക്കാൻ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌.. ജെ. ഇൽ. ജി. ഗ്രുപ്പുകൾക്ക് ചെണ്ടു മല്ലി തൈകളുടെ വിതരണം നടത്തി


ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ജെ. ഇൽ. ജി. ഗ്രുപ്പുകൾക്ക് ചെണ്ടു മല്ലി  തൈകളുടെ വിതരണം നടത്തി. വിവിധ പഞ്ചായത്തിലെ 151ഗ്രുപ്പ് കൾക്ക്  തൈകൾ നൽകുന്ന പദ്ധതി യുടെ ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്തിൽ വച്ചു നടന്നു.. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്.പി. ദാമോദരന്റെ  അധ്യക്ഷതയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉത്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. വി. ശ്രീലത, ഗ്രാമ പഞ്ചായത്ത്‌  സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ. ഷൈലജ.  ജയശ്രീ. എൻ. എസ്.. എ. ഡി. എ. അരുൺ, ജോയിന്റ് ബി. ഡി. ഒ. ബിജുകുമാർ. കെ. ജി.എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കുമാരി ഹരിത സ്വാഗതവും കൃഷി അസിസ്റ്റന്റ് രവി. ടി. നന്ദി യും പറഞ്ഞു

No comments