Breaking News

സൗരോർജ തൂക്കു വേലിക്കായി പനത്തടിയിൽ 1.25 കോടി രൂപ അനുവദിച്ചു


 പാണത്തൂർ: കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ മൂന്നിടങ്ങളിലായി സൗരോർജ വേലി സ്ഥാപിക്കാൻ 1.25 കോടി രൂപ അനുവദിച്ചു. പഞ്ചായത്തിലെ ഗന്ധി - കൂവക്കാട് (24,85,133 രൂപ ), ചെർണൂർ - പവിത്രംകയം (50,18,577  രൂപ), പാടികൊച്ചി രംഗത്ത് മല (50,18,577 രൂപ) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കൂടാതെ റാണിപുരത്തിനടുത്ത എൻ.എ പ്ലാൻറ്റേഷൻ ഭാഗത്തെ രണ്ട് കിലോമീറ്റർ ഭാഗത്ത് സൗരോർജ വേലി നിർമ്മിക്കാനും അനുമതിയായിട്ടുണ്ട്. ഇതു കൂടാതെ ജില്ലയിലെ വന്യമൃഗ ശല്യം രൂക്ഷമായ മറ്റ് പ്രദേശങ്ങളിലും തൂക്കു വേലിക്കുള്ള പണം അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടാനയും മറ്റ് വന്യമൃഗങ്ങളും  കൂട്ടത്തോടെയിറങ്ങി കൃഷി നശിപ്പിക്കുന്നതിൻ്റെ സാഹചര്യത്തിലാണ് വനം വകുപ്പ് അടിയന്തിര പ്രാധാന്യം നൽകി സൗരോർജ തൂക്കുവേലി നിർമ്മിക്കുവാൻ തീരുമാനിച്ചത്.

No comments