പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ പുതുതായി പ്രവേശനം നേടിയ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു
പരിശീലന പരിപാടി സമാപിച്ചു
പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ പുതുതായി പ്രവേശനം നേടിയ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീലന പരിപാടി സമാപിച്ചു. വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസെന്റ് മാത്യു സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. വകുപ്പ് അധ്യക്ഷൻ ഡോ. എം. നാഗലിങ്കം അധ്യക്ഷത വഹിച്ചു. ഡോ. ജില്ലി ജോൺ, ഡോ. ലക്ഷ്മി എന്നിവർ സംസാരിച്ചു. അലീന ജെയിംസ് സ്വാഗതവും നെയ്മ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ തെരുവ് നാടകാവതരണവും അരങ്ങേറി. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു. മത്സരങ്ങളും സംഘടിപ്പിച്ചു.
സ്‌പോട്ട് അഡ്മിഷൻ
പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചറിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുകളുള്ള സീറ്റുകൡലേക്ക് സ്‌പോട്ട് അഡമിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ 15ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സിലുള്ള പഠന വകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 04672309261. ഇ മെയിൽ: decl@cukerala.ac.in
No comments