വിദ്യാർത്ഥികളെ നിയമ ബോധമുള്ളവരായി വളർത്തിയെടുക്കാൻ അധ്യാപകർ പരിശ്രമിക്കണം: ജില്ലാ പോലീസ് മേധാവി
വിദ്യാർത്ഥികൾ നിയമ ബോധമുള്ളവരായി വളരണമെന്നും നിയമപരിജ്ഞാനം ആപൽക്കരമായ കൂട്ടുകെട്ടിൽ നിന്നും മാറി നിൽക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമെന്നും ഇക്കാര്യത്തിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ് പി സി അദ്ധ്യാപകർക്ക് നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയുമെന്നും ജില്ലാ പോലീസ് മേധാവി പി ബിജോയ് IPS അഭിപ്രായപ്പെട്ടു. ജൂലൈ 1 മുതൽ രാജ്യത്ത് നിലവിൽ വന്ന പുതിയ നിയമങ്ങളെക്കുറിച്ച് ജില്ലയിലെ SPC അദ്ധ്യാപകർക്കായി നടത്തിയ നിയമ ബോധവൽക്കരണ ക്ലാസ്സ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സി ഗോപീകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ആയി പ്രമോഷൻ ലഭിച്ച GHSS കുണ്ടംകുഴിയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ അശോകൻ മാസ്റ്റർ, ജില്ലയിലെ മികച്ച ചൈൽഡ് ഫ്രൻ്റ് ലി പോലീസ് ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട ബേക്കൽ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ എം ഷൈലജ എന്നിവരെ ആദരിച്ചു. ജില്ലാ പോലീസ് ലീഗൽ സെൽ എ.എസ് ഐ വിനയകുമാർ ക്ലാസ്സെടുത്തു.എസ് പി സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ടി തമ്പാൻ സ്വാഗതവും പ്രോജക്ട് അസിസ്റ്റൻ്റ് കെ അനൂപ് നന്ദിയും പറഞ്ഞു.
No comments