പാണത്തൂർ ചെമ്പേരിയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി
പാണത്തൂർ: ചെമ്പേരിയിൽ നിന്ന് ഇന്ന് ഉച്ചയോടുകൂടി പെരുമ്പാമ്പിനെ പിടികൂടി. കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ പെരുമ്പാമ്പിനെ കാണുകയായിരുന്നു. ഉടനെ ഫോറസ്റ്റ് വിഭാഗത്തെ അറിയിക്കുകയും പനത്തടി സെക്ഷൻ പാണത്തൂർ ബീറ്റ് സ്റ്റാഫ് ആൻഡ് റെസ്ക്യൂവർ റെജി ആർഎംഎസിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പെരുമ്പാമ്പിനെ റാണിപുരം കർണാടക വനമേഖലയിൽ റിലീസ് ചെയ്തു.
No comments