Breaking News

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി


പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലഹരി മരുന്നു വേട്ടയ്ക്ക് എത്തിയ പോലീസ് 46 ലക്ഷത്തിലധികം രൂപയുടെ കുഴല്‍ പണവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ ശിവാജി ,ആദര്‍ശ്, സത്യവാങ് എന്നിവരെയാണ് പണവുമായി അറസ്റ്റ് ചെയ്തത്.പയ്യന്നൂര്‍ ഡിവൈഎസ്പി പി കെ വിനോദിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സി സനീതും കണ്ണൂര്‍ റൂറല്‍ എസ്.പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നുള്ള പരിശോധനയിലാണ് കുഴൽപ്പണ സംഘത്തെ പിടികൂടിയത്

No comments