Breaking News

രാജപുരം കോട്ടക്കുന്നിൽ കാട്ടുപന്നിയുടെ കുത്തേറ്റ്‌ വീട്ടമ്മയ്ക്ക് പരിക്ക്


രാജപുരം : കോട്ടക്കുന്നിൽ കാട്ടുപന്നിയുടെ കുത്തേറ്റ്‌ വീട്ടമ്മയ്ക്ക് പരിക്ക്. ബിനോയിയുടെ ഭാര്യ സാലി ബിനോയിക്ക്‌ (52) ആണ് കൈക്ക് പരിക്കേറ്റത്. പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ അസ്പത്രിയിൽ ചികിത്സ തേടി. വീടിന് സമീപത്തെ തെങ്ങിൻതോട്ടത്തിൽ തൊഴിലാളികൾക്കൊപ്പം ചേർന്ന് കാട് തെളിക്കുന്നതിനിടെയായിരുന്നു ആക്രണം. തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ആസ്പത്രിയിൽ എത്തിച്ചത്.

No comments