Breaking News

വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് മിനി ഹൈ മാസ്റ്റ് ലൈറ്റ് ; ബളാൽ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ബിജെപി


വെള്ളരിക്കുണ്ട് :വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് മിനി ഹൈ മാസ്റ്റ് ലൈറ്റ് വിഷയത്തിൽ ബളാൽ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ബിജെപി വെള്ളരിക്കുണ്ട് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിനു മുമ്പിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് ആഴ്ചകൾ മൂന്നായി ലൈറ്റ് കമ്പനിക്കാർ പറയുന്നത് ഇനി ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിനാൽ പൂർണ്ണ ഉത്തരവാദിത്വം പഞ്ചായത്തിനാണ് എന്നാണ്. എന്നാൽ പഞ്ചായത്ത് ഭരണസമിതി അനങ്ങാപാറ നയം സ്വീകരിക്കുന്നു. 

വൈകുന്നേരം 3 മുതൽ രാത്രി 8 മണി വരെ പോകുന്ന ദീർഘദൂര ബസുകൾ ബസ്സ്റ്റാൻഡിൽ നിന്നാണ് ആളുകളെ കയറ്റുന്നത് അതിനാൽ ബസിൽ യാത്ര ചെയ്യാൻ എത്തുന്ന സ്ത്രീകൾ, കുട്ടികൾ, വിദ്യാർത്ഥികൾ എന്നിവർ രാത്രി ബസ് സ്റ്റാൻഡിൽ വെളിച്ചം ഇല്ലാത്തതിനാൽ ഭയന്ന് തൊട്ടടുത്തുള്ള കടകളുടെ വരാന്തയിലാണ് കയറി ബസ് കാത്തുനിൽക്കുന്നത്. ഇരുട്ട് ആയതിനാൽ മദ്യപർ ആകെയുള്ള ബാത്ത്റൂം കയ്യേറി അവിടെയിരുന്നു മദ്യപിക്കുന്നു. യാത്രക്കാർ ഭയന്നിട്ടാണ് ബസ് കാത്തുനിൽക്കുന്നത്.  ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ ഉടൻ പഞ്ചായത്ത് ഭരണസമിതി ഇടണമെന്നും അറ്റകുറ്റപണി പൂർത്തിയാക്കി വെളിച്ചം ബസ്സ്റ്റാൻഡിൽ പുന:സ്ഥാപിക്കണമെന്നും ബി ജെ പി വെള്ളരിക്കുണ്ട് ബൂത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

No comments